ഗാഡ്ഗിൽ റിപ്പോർട്ട് സംബന്ധിച്ച് സ്വീകരിച്ച നിലപാട് ശരിയാണെന്ന് തെളിയിക്കാനുള്ള അവസരം പാർട്ടി നൽകിയില്ലെന്ന് പി.ടി.തോമസ്

single-img
12 July 2014

download (10)ഗാഡ്ഗിൽ റിപ്പോർട്ട് സംബന്ധിച്ച് സ്വീകരിച്ച നിലപാട് ശരിയാണെന്ന് തെളിയിക്കാനുള്ള അവസരം പാർട്ടി തനിക്ക് നൽകിയില്ലെന്ന് ഇടുക്കി മുൻ പി.ടി.തോമസ് . തന്റെ വാദം ശരിയാണെന്ന് തെളിയിക്കാനുള്ള ഏറ്റവും നല്ല മാർഗം തന്നെ ഇടുക്കിയിൽ സ്ഥാനാർത്ഥിയാക്കുക എന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 
ആന്റണിക്കു ശേഷം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ചുമതലയിൽ എത്തിയ ആദർശവാനായ നേതാവാണ് വി.എം.സുധീരൻ. കരിമണല്‍ വിഷയത്തിൽ എടുത്ത നിലപാട് ഗാഡ്ഗില്‍ വിഷയത്തില്‍ സുധീരന് സ്വീകരിക്കാൻ കഴിയാതെ പോയത് സമ്മർദ്ദം കൊണ്ടാണ് എന്നും തോമസ് പറഞ്ഞു.