അഫ്ഘാനിസ്ഥാനില്‍ ബോംബാക്രമണം ; 8 മരണം

single-img
12 July 2014

car-bombകാബുള്‍ :അഫ്ഘാനിസ്ഥാനിലെ  തെക്കന്‍ മേഖലയിലുണ്ടായ ബോംബാക്രമണത്തില്‍   8 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ സഞ്ചരിച്ചിരുന്ന വാഹന൦ പൊട്ടി ത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ട  8 പേരും  ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.

ജലാധാബാദിനടുത്തുണ്ടായ മറ്റൊരു ബോംബാക്രമണത്തില്‍ ഒരു പോലീസു കാരനുള്‍പ്പെടെ  രണ്ടു പേര്‍ കൊല്ലപ്പെട്ടുവെന്നും സ്ഥലത്തെ ഗവര്‍ണറായ  അഹമദ്സിയ  അബ്ദുല്‍സായി അറിയിച്ചു.