നഗ്‌നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടല്‍:കൊച്ചിയില്‍ സ്ത്രീകളടക്കം നാല്‌പേര്‍ അറസ്റ്റില്‍

single-img
12 July 2014

reyeryനഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ രണ്ട് സ്ത്രീകളും ഒരു അഭിഭാഷകനുമുള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശി സൂര്യ എന്ന ബിന്ധ്യ, കടവന്തറ സ്വദേശി റുക്‌സാന ബി ദാസ്, വടിതല കുറ്റാട്ടുശ്ശേരിയില്‍ അഡ്വ. സനിലന്‍, ഉദയംപേരൂര്‍ സ്വദേശി തോമസ് ജേക്കബ് എന്ന പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്.

ഭീഷണിക്ക് ഇരയായ വിദേശ മലയാളിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. പലരില്‍ നിന്നായി ഇത്തരത്തില്‍ പണം വാങ്ങിയിട്ടുള്ള ഇവര്‍ വിദേശമലയാളിയായ യുവാവില്‍ നിന്ന് മൂന്ന് കോടി രൂപയാണ് ആവശ്യപ്പെട്ടത്.

തട്ടിപ്പിന് കളമൊരുക്കാനായി, വിദേശമലയാളികള്‍ തന്നെ ബലാത്സംഗം ചെയ്തതായി റുക്‌സാന തിരുവനന്തപുരം ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ മറവിലായിരുന്നു പിന്നീടുള്ള ഭീഷണി. തുടര്‍ന്ന് ഭീഷണിക്ക് ഇരയായ വിദേശമലയാളി കൊച്ചി സിറ്റി പോലീസ് കമീഷണര്‍ കെ. ജി. െജയിംസിന് പരാതിനല്‍കി. തട്ടിപ്പുസംഘം പിന്നീട് ബന്ധപ്പെട്ടപ്പോള്‍, ഒരു കോടി രൂപ നല്‍കാമെന്നറിയിച്ച് തന്ത്രപൂര്‍വം സംഘത്തെ കൊച്ചിയിലേക്കെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

എറണാകുളം അസിസ്റ്റന്റ് കമീഷണര്‍ റെക്‌സ് ബോബി അരവിന്‍, സെന്‍ട്രല്‍ സി.ഐ. വൈ. നിസാമുദ്ദീന്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ. എ. അനന്തലാല്‍, പാലാരിവട്ടം എസ്.ഐ. എം. കെ. സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ അറസ്റ്റ്‌ചെയ്തത്