‘ഹാരി പ്പോട്ടര്‍’ലെ നടന്‍ മരുഭൂമിയില്‍ മരിച്ച നിലയില്‍

single-img
12 July 2014

warewolfന്യൂയോര്‍ക്ക്: വിഖ്യാതമായ ‘ഹാരി പോട്ടര്‍’ സിനിമകളിലെ “വെയര്‍വൂല്‍ഫ് ” എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബ്രീട്ടീഷ് നടന്‍ ഡേവിഡ് ലെജിനോയെ (50) മരിച്ചനിലയില്‍ കണ്ടെത്തി . ഹാരിപോട്ടര്‍ സിനിമകള്‍ കൂടാതെ ബാറ്റ്മാന്‍ ബിഗിന്‍സ്, സ്‌നോവൈറ്റ് ആന്റ് ദി ഹണ്ട്‌സ്മാന്‍ , ദി ലാസ്റ്റ് നൈറ്റ്‌സ്, സ്‌നാച്ച്, സെഞ്ചൂറിയന്‍ തുടങ്ങി ചിത്രങ്ങളിലും  അഭിനയിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയയിലെ ഡെത്ത് വാലി മലയിടുക്കില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ച ലെജിനോയുടെ  മൃതശരീരം ചില പര്‍വതാരോഹകര്‍ കണ്ടെത്തുകയായിരുന്നു . മരുഭൂമിയിലെ ചൂട് മൂല൦ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം . സിനിമയിലെത്തുന്നതിന് മുമ്പ് ഇദ്ദേഹം ബോക്‌സറും ഗുസ്തിക്കാരനും ആയിരുന്നു.