മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചിട്ടില്ല : സുധീരന്‍

single-img
12 July 2014

sudheeranതിരുവനന്തപുരം : കേരള മന്ത്രിസഭാ പുനഃസംഘടിപ്പിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നോട് സംസാരിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. പിന്നെങ്ങനെ തനിക്ക് അതിനെക്കുറിച്ച് പ്രതികരിക്കാന്‍ കഴിയുമെന്നും കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞു.

സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ രാജിസന്നദ്ധത അറിയിച്ചുകൊണ്ട് കാര്‍ത്തികേയന്‍ തന്നെ ഇതുവരെ സമീപിച്ചിട്ടില്ലെന്നും ഇക്കാര്യം മാധ്യമങ്ങളില്‍ നിന്നാണ് കേട്ടത് എന്നും സുധീരന്‍ പറഞ്ഞു.

സജീവ രാഷ്ട്രീയം ആഗ്രഹിക്കുന്നതുകൊണ്ട് നടപ്പ് നിയമസഭാ സമ്മേളനം കഴിയുന്നതോടെ സ്പീക്കര്‍ സ്ഥാനത്തുനിന്ന് രാജിവെയ്ക്കാന്‍ അനുവദിക്കണന്ന് കാര്‍ത്തികേയന്‍ അഭ്യര്‍ത്ഥച്ചു എന്നും വാര്‍ത്തയുണ്ട് .