ബംഗാളിലെ ആശുപതിയില്‍ 24 മണിക്കുറിനുള്ളിൽ 7 ശിശുമരണം

single-img
12 July 2014

Malda-Medical-Collegeമാള്‍ഡ:  ബംഗാളിലെ   ആശുപതിയില്‍ കഴിഞ്ഞ  24 മണിക്കുറിനുള്ളില്‍  ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമായ 7 ഓളം ശിശുക്കള്‍ മരിച്ചതായി  റിപ്പോര്‍ട്ട്‌ . പശ്ചിമബംഗാളിലുള്ള  മാള്‍ഡയിലെ  മെഡിക്കല്‍കോളേജ്  ആശുപതിയിലാണ് ചികിത്സാ രംഗത്തിലെ അവജ്ഞയുടെ ഫലമായ ഈ ശിശുമരണം സംഭവിച്ചത്.

മരിച്ച കുട്ടികളെല്ലാം തന്നെ 28 ദിവസത്തിനുള്ളിൽ പ്രായമുള്ളതായിരുന്നു . പോഷകാഹാരക്കുറവു ശ്വാസകോശ സംബന്ധമായ രോഗം കൊണ്ടുമാണ്  കൂടുതല്‍ കുട്ടികളും മരിച്ചതെന്ന് ആശുപതിയിലെ ഡെപ്യൂട്ടി  സൂപ്രണ്ട് ജ്യോതിസ് ദാസ്‌ അറിയിച്ചു .

ഇതേ ആശുപത്രിയില്‍  കഴിഞ്ഞ ജൂണില്‍ മാത്രം  2 3 ഓളം ശിശുക്കള്‍ നിർണ്ണയിക്കപ്പേടാത്ത രോഗങ്ങള്‍ കാരണം മരിച്ചതായി പറയപ്പെടുന്നു .