ലഹരി അടുക്കളത്തോട്ടത്തിലൂടെ; വീടീന്റെ ടെറസില്‍ കഞ്ചാവ് കൃഷി ചെയ്ത വീട്ടമ്മ അറസ്റ്റില്‍

single-img
11 July 2014

kanchavuവീട്ടമ്മമാര്‍ അടുക്കളത്തോട്ടം വഴി പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്ന വാര്‍ത്തകള്‍ കണ്ടാകണം കാട്ടാക്കട പാറാംകുഴി ഓമനയ്ക്കും ഇങ്ങനെയൊരു ബുദ്ധി തോന്നിയത്. എന്തായാലും പോലീസ് അറിഞ്ഞെത്തി. തെളിവോടുകൂടി പിടികൂടുകയും ചെയ്തു.

വീടിന്റെ ടെറസിനു മുകളില്‍ കഞ്ചാവ് കൃഷി ചെയ്ത കേസില്‍ കാട്ാക്കട പാറാംകുഴിയ്ക്ക് സമീപം താമസിക്കുന്ന ആദര്‍ശ് ഭവനില്‍ ലത എന്നു വിളിക്കുന്ന ഓമന(38)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഓമനയുടെ വീടിന്റെ ടെറസില്‍ നിന്ന് പോലീസ് ചെടി കണ്ടത്തി.

ഒരു മീറ്റര്‍ ഉയരത്തില്‍ രണ്ടു ചെടികളാണ് കണെ്ടത്തിയത്. ചെടികള്‍ക്ക് മൂന്നുമാസം പ്രായം വരുമെന്നും പോലീസ് പറഞ്ഞു.