ലോകസുന്ദരിയാകാന്‍ മലയാളിയായ ഈ നിശബ്ദ സൗകുമാര്യം

single-img
11 July 2014

yurty6utyവൈകല്യങ്ങളില്‍ തളരാതെ കുറവുകളില്‍ കാലിടറാതെ സ്വപ്രയത്‌നം കൊണ്ട് ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയയാവുകയാണ് സോഫിയ എം ജോ. മിസ് ഡഫ് വേള്‍ഡ് മല്‍സരത്തില്‍ മലയാളിയായ സോഫിയ എം. ജോ ഇന്ത്യയെ പ്രതിനിധീകരിക്കും. ജൂലൈ 11 മുതല്‍ 27 വരെ ചെക് റിപ്പബ്ളിക്കിന്‍റെ തലസ്ഥാനമായ പ്രാഗിലാണ് മല്‍സരം.

മിസ് ഡെഫ് ഇന്ത്യാ മത്സരത്തില്‍ റണ്ണര്‍ അപ്പായ സോഫിയ മിസ് വേള്‍ഡ് മത്സരത്തിനായി ഇന്നലെ ചെക് റിപ്പബ്ലിക്കിലേക്ക് പുറപ്പെട്ടു.

കൊച്ചി എരൂര്‍ കല്ലുപ്പുരയ്ക്കല്‍ ജോ ഫ്രാന്‍സിസിന്‍റെയും ഗൊരേത്തിയുടെയും മകളാണ്.ആലുവ സെന്‍റ് സേവ്യേഴ്സ് കോളജില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്.

ജന്‍മനാ കേള്‍വി ശക്തിയില്ലാത്ത സോഫിയ സൗന്ദര്യ മല്‍സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

കായിക രംഗത്തും മോഡലിങ്ങിലും പെയിന്റിങ്ങിലും ഫാഷന്‍ ഡിസൈനിങ്ങിലുമുൾപ്പടെ സോഫിയ കൈവെയ്ക്കാത്ത മേഖലകളില്ല.ഷോട്ട്പുട്ട്, ഡിസ്കസ് ഇനങ്ങളിലും ഡഫ് വിഭാഗത്തില്‍ സംസ്ഥാന-ദേശീയ ചാംപ്യനാണ്.