ഉത്തർ പ്രദേശിലെ ഫൈസാബാദ് ജില്ലാ കോടതി വളപ്പിൽ അക്രമികൾ നടത്തിയ ബോംബേറിലും വെടിവയ്പ്പിലും രണ്ട് പേർ മരിച്ചു , 12 പേർക്ക് പരിക്കേറ്റു

single-img
10 July 2014

download (5)ഉത്തർ പ്രദേശിലെ ഫൈസാബാദ് ജില്ലാ കോടതി വളപ്പിൽ അക്രമികൾ നടത്തിയ ബോംബേറിലും വെടിവയ്പ്പിലും രണ്ട് പേർ മരിയ്ക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
സുൽത്താൻപൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മുൻ നിയമ സഭാ അംഗം സോനു സിങ്ങിനെയും സഹോദരനെയുമാണ്‌ അക്രമികൾ ലക്ഷ്യംവയ്ച്ചതെന്നു പോലീസ് അറിയിച്ചു .

 

ആദ്യ റിപ്പോർട്ടുകൾ തീവ്രവാദ ആക്രമണം എന്നായിരുന്നു എങ്കിലും പോലിസ് അധികാരികൾ ആ സാധ്യത തള്ളിക്കളഞ്ഞു , അതെ സമയം കോടതി വളപ്പിൽ മതിയായ സുരക്ഷ നൽകുന്നതിൽ പോലീസിനു വീഴ്ച പറ്റി എന്നാരോപിച്ച് അഭിഭാഷകർ പോലിസ് അധികാരികളുമായി കയർത്തത്‌ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷ മാക്കി.