മോദിസര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി

single-img
10 July 2014

arunഎന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റ് അവതരണം പാര്‍ലമെന്റില്‍ ആരംഭിച്ചു. മാറ്റത്തിനു വേണ്ടിയാണ് ഇന്ത്യന്‍ ജനത വോട്ടുചെയ്തതെന്നും വികസനത്തിന്റെ സാധ്യതകകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു.

വളര്‍ച്ച ഏഴു മുതല്‍ എട്ടു ശതമാനം വരെയെത്തിക്കുകയാണ് ലക്ഷ്യം. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് കൂടുതല്‍ ഊന്നല്‍ നല്കുന്നു. ഉല്പാദനമേഖലയില്‍ വികസനം പ്രധാനലക്ഷ്യമാണ്. രാജ്യം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കള്ളപ്പണം സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും അദ്ദേഹം അദ്ദേഹം അറിയിച്ചു.