ജാക്വലിൻ ഫർണാണ്ടസിനോട് എനിക്ക് അസൂയയില്ല: നർഗീസ് ഫക്രി

single-img
10 July 2014

nargis-jacqനർഗീസ് ഫക്രിയുടെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് സൽമാന്റെ നായികയാവുകയെന്നത്. ആ സ്വപ്നം പൂവണിഞ്ഞില്ലെങ്കിലും സല്ലുവിന്റെ പുതിയ റംസാൻ റിലീസായ കിക്ക് എന്ന സിനിമയിൽ ഒരു ഐറ്റം നമ്പരിൽ ഒന്നിച്ച് അഭിനയിക്കൻ സാധിച്ചു. പക്ഷേ ഐറ്റം നമ്പരിൽ ഒതുങ്ങിപ്പോയത് കൊണ്ട്  ആ ചിത്രത്തിലെ നായികയായ ജാക്വലിൻ ഫർണാണ്ടസിനോട് ഒരുതരത്തിലുള്ള അസൂയയുമില്ലന്ന് നർഗീസ് പറാഞ്ഞു.

എനിക്ക് ചിത്രത്തിൽ ഒരു ഐറ്റം നമ്പർ മാത്രമേ ചെയ്യൻ സാധിച്ചുള്ളു എന്ന കരുതി ജാക്വലിനോട് ഒരുതരത്തിലുള്ള അസൂയയും തനിക്കില്ലന്നും. ഭാവിയിൽ തീർച്ചയായും സൽമാനുമൊത്ത് ഒരു ചിത്രം ചെയ്യുന്നതിലൂടെ തന്റെ സ്വപ്നം സക്ഷാത്കരിക്കുമെന്നും നർഗീസ് പറഞ്ഞു.

സൽമാനെ പറ്റി പറയാൻ നർഗീസിന് 100 നാവാണ്. തനിക്ക് നൃത്ത ചുവടുകൾ തെറ്റുമെന്ന് ഭയമുണ്ടായിരുന്നെന്നും. പക്ഷേ സൽമാന്റെ താമാശകലർന്നുള്ള ഇടപെടലും പ്രവർത്തനങ്ങളും തനിക്ക് ഊർജ്ജവും സന്തോഷവും പകർന്നതായി അവർ പറഞ്ഞു.