നാമിപ്പോഴും ഇരുണ്ട യുഗത്തില്‍ തന്നെ: എയിഡ്‌സ് ബാധിച്ച കുട്ടികളെ സ്‌കൂളിലിരുത്താന്‍ മറ്റു കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ സമ്മതിച്ചില്ല; തര്‍ക്കത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു

single-img
10 July 2014

s.alambaigi20120717085507560പനജിയില്‍ എച്ച്‌ഐവി ബാധിച്ച 13 കുട്ടികളെ മറ്റു കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ എതിര്‍പ്പുമൂലം സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞില്ല. റിവോണയില്‍ പ്രവര്‍ത്തിക്കുന്ന ഫാത്തിമാ ഹൈസ്‌കൂളാണ് പിടിഎയും മാനേജ്‌മെന്റും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിയത്. എച്ച്‌ഐവി ബാധിതരായ 13 കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കുവാന്‍ സ്‌കൂള്‍ തയാറാണെങ്കിലും മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ പ്രവേശനത്തെ എതിര്‍ത്തു. സംഭവം വിവാദമായതോടെ സ്‌കൂള്‍ താല്‍ക്കാലികമായി പൂട്ടി.

സേവാ നികേതന്‍ എന്ന പേരില്‍ അനാഥര്‍ക്ക് വേണ്ടി കന്യാസ്ത്രീകള്‍ നടത്തുന്ന നടത്തുന്ന ഈ ചില്‍ഡ്രന്‍സ് ഹോം ഈ വര്‍ഷം മുതല്‍ എച്ച്‌ഐവി ബാധിതരായ കുട്ടികളെ മറ്റ് കുട്ടികള്‍ക്കൊപ്പം സാധാരണ സ്‌കൂളില്‍ വിടണമെന്ന തീരുമാനം കൈക്കൊള്ളുകയായിരുന്നു.

കുട്ടികളെ പ്രവേശിപ്പിക്കുവാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കാണിച്ച് ഗ്രീന്‍ ഗോവ ഫൗണ്‌ടേഷന്‍ എന്ന സംഘടന വിദ്യാഭ്യാസ സെക്രട്ടറിക്ക് കത്ത് നല്‍കി. ഈ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് നിയമവിരുദ്ധവും, യുക്തിക്ക് നിരക്കാത്ത നടപടിയുമാണെന്നും സംഘടന പറയുന്നു.