സംസ്ഥാനത്തിന് പുതിയ ഐഐടി; എയിംസ് ഇല്ല

single-img
10 July 2014

arun_jaitley_1404932613_540x540കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിക്ക് പുതിയ ഐഐടികള്‍ അനുവദിക്കുമെന്ന് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. എന്നാല്‍ സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് കേരളത്തിന് ലഭിക്കില്ല. ഘട്ടംഘട്ടമായി മറ്റ് സംസ്ഥാനങ്ങളില്‍ എംയിംസ് അനുവദിക്കുമെന്ന് ബജറ്റില്‍ പറയുന്നു.

കാര്‍ഷിക മേഖലയുടെ വികസനത്തിനായി 1,000 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. പുതിയ രാസവളനയം നടപ്പാക്കും. പതിരോധ മേഖലയിലെ വിദേശ നിക്ഷേപം 49 ശതമാനമാക്കി ഉയര്‍ത്തി. ഇന്‍ഷുറന്‍സ് മേഖലയിലും വിദേശ നിക്ഷേപത്തിന്റെ പരിധി 49 ശതമാനമാക്കി ഉയര്‍ത്തി. നിര്‍മ്മാണ മേഖലയിലും നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കും. ആവശ്യമായ എല്ലാ മേഖലയിലും വിദേശ നിക്ഷേപം സ്വീകരിക്കുമെന്നും ബജറ്റില്‍ അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു.

ചെലവ് കുറഞ്ഞ വീടുകള്‍ നിര്‍മ്മിക്കുന്നതിന് വായ്പ നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ ഉദാരമാക്കുമെന്നും അരുണ്‍ ജയ്റ്റിലി ബജറ്റില്‍ സൂചിപ്പിച്ചു. വായ്പാ വ്യവസ്ഥകളില്‍ വന്‍ ഇളവ് നല്‍ക്കും. എല്ലാ പെന്‍ഷനുകളുടെയും കുറഞ്ഞ നിരക്ക് 1000 രൂപയാക്കും. സ്ത്രീകളുടെ സുരക്ഷയ്ക്ക് വന്‍ നഗരങ്ങളില്‍ 500 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്നും ബജറ്റ് പറയുന്നു.