വാങ്ങാന്‍ കരാറുണെ്ടങ്കിലും വൈദ്യുതി എത്തിക്കാന്‍ ലൈനില്ലെന്ന് ആര്യാടന്‍

single-img
10 July 2014

ARYADAN_MUHAMMED1689 മെഗാവാട്ട് (പ്രതിമാസം 12,570 ലക്ഷം യൂണിറ്റ്) വൈദ്യുതി സംസ്ഥാനത്തിനു പുറത്തുള്ള സ്വകാര്യ വൈദ്യുതിനിലയങ്ങളില്‍നിന്നു വാങ്ങാന്‍ കരാറുകളുണെ്ടങ്കിലും ഈ വൈദ്യുതി എത്തിക്കാന്‍ ലൈനില്ലെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. പുറമേ 250 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ദാമോദര്‍വാലി കോര്‍പറേഷനുമായും കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു ഗ്രിഡില്‍നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുണ്ട്. കഴിഞ്ഞ മേയില്‍ 8899.8 ലക്ഷം യൂണിറ്റ് വൈദ്യുതിയാണു കേന്ദ്രവിഹിതമായി ലഭിച്ചത്. എന്നാല്‍, പ്രസരണ ശൃംഖലയുടെ പ്രശ്‌നങ്ങള്‍ കാരണം പലപ്പോഴും പൂര്‍ണതോതില്‍ വൈദ്യുതി എത്തിക്കാന്‍ സാധിക്കാറില്ല. പ്രസരണ ഇടനാഴിയില്ലാത്തതു കാരണം ജൂലൈയില്‍ മൂന്നു മെഗാവാട്ട് വൈദ്യുതിയാണു സ്വകാര്യ സംരംഭകരില്‍ നിന്നും ട്രേഡര്‍മാര്‍ മുഖേനയും പവര്‍ എക്‌സ്‌ചേഞ്ച് വഴിയും എത്തിക്കാന്‍ അനുമതി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.