ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് നല്ല തുടക്കം;259/4

single-img
10 July 2014

vijay-tonലണ്ടന്‍: ഇന്ത്യക്ക് ഇംഗ്ളണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ മാന്യമായി സ്കോര്‍. ആദ്യ ഓവറില്‍ തുടരെ മൂന്നു ബൗണ്ടറികളുമായി തുടങ്ങിയ മുരളി വിജയ്‌യുടെ സെഞ്ച്വറിയാണ് ആദ്യ ദിനത്തിലെ പ്രത്യേകത. ട്രെന്റ് ബ്രിഡ്ജിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 259ന് നാലുവിക്കറ്റ് എന്ന നിലയിലാണ്. 50 റണ്‍സുമായി ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയാണ് കൂടെ ക്രീസില്‍.

ഏകദിന ശൈലിയില്‍ ബാറ്റുവീശി മുരളി വിജയ് തുടക്കം മുതലേ മികച്ച സ്കോര്‍ ലക്ഷ്യമിട്ട് കുതിച്ചപ്പോള്‍ മറുവശത്ത് റണ്‍ കണ്ടത്തൊന്‍ വിഷമിച്ച ശിഖര്‍ ധവാന്‍ ഏഴാം ഓവറില്‍ 12 റണ്‍സെടുത്ത് ആന്‍ഡേഴ്സണ് വിക്കറ്റ് സമ്മാനിച്ചുമടങ്ങി. പകരക്കാരനായി എത്തിയ ചേതേശ്വര്‍ പൂജാര പതിയെ താളം കണ്ടത്തെിയതോടെ ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്സ് 100 കടത്തി. സ്കോര്‍ 106ല്‍ നില്‍ക്കെ 38 റണ്‍സെടുത്ത പൂജാരയും ആന്‍ഡേഴ്സന്‍െറ പന്തില്‍ ബെല്ലിന് ക്യാച്ച് നല്‍കി പുറത്തായി.

തുടർന്നിറങ്ങിയ കൊഹ്‌ലി (1) പെട്ടെന്ന് മടങ്ങിയെങ്കിലും രഹാനെയുമൊത്ത് നാലാം വിക്കറ്റിൽ 71 റൺ മുരളി വിജയ്‌ കൂട്ടിച്ചേർത്തു. ടീം സ്കോർ 178 ൽ നിൽക്കവെയാണ് രഹാനെ പുറത്തായത്. മുരളി വിജയ് 220 പന്തില്‍ നിന്ന് 102 റണ്ണുമായി പുറത്താകാതെ നിൽക്കുകയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി 50 റണ്ണുമായി  മുരളി വിജയ്ക്ക് കൂട്ടായി ക്രീസില്‍ ഉണ്ട്. ഇംഗ്ളണ്ടിനുവേണ്ടി ജെയിംസ് ആന്‍ഡേഴ്സണ്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.