കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിൽ സല്‍മാന്‍ ഖാന് സുപ്രീംകോടതിയുടെ നോട്ടീസ്

single-img
9 July 2014

Salman-Khanസല്‍മാന്‍ ഖാന് സുപ്രീംകോടതിയുടെ നോട്ടീസ്.  കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിന്റെ നോട്ടീസിൽ നാല് ആഴ്ചക്കകം മറുപടി നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. നേരത്തെ രാജസ്ഥാന്‍ ഹൈക്കോടതി നേരത്തെ ഖാനെതിരെയുള്ള കുറ്റം സസ്പെന്‍റ് ചെയ്തിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് രാജസ്ഥാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സല്‍മാന് സുപ്രീംകോടതി നോട്ടീസ് അയച്ചത്. കേസില്‍ വിചാരണ കോടതി ഖാന് അഞ്ചു വര്‍ഷം തടവു ശിക്ഷ വിധിച്ചിരുന്നു.

1998 ഒക്ടോബറില്‍ സല്‍മാന്‍ ഖാനും ചില താരങ്ങളും കൂടി ജോദ്പൂരിനടുത്ത് കങ്കാണി ഗ്രാമത്തില്‍ വെച്ച് വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിച്ചിരുന്ന രണ്ട് കൃഷ്ണ മൃഗങ്ങളെ വെടിവെച്ച് കൊല്ലുകയായിരുന്നു. ‘ഹം സാത് സാത് ഹൈന്‍’ എന്ന ചിത്രത്തിന് ഷൂട്ടിംഗ് വേളയിലായിരുന്നു സംഭവം.