2013-14 സാമ്പത്തിക വർഷത്തിൽ രാജ്യം 4.7 ശതമാനം വളർച്ച കൈവരിച്ചുവെന്ന് ധനമന്ത്രി

single-img
9 July 2014

eco-survey-2013-14 സാമ്പത്തിക വർഷത്തിൽ രാജ്യം 4.7 ശതമാനം വളർച്ച കൈവരിച്ചുവെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി.

 

അടുത്ത സാമ്പത്തിക വർഷം 5.4 മുതൽ 5.9 ശതമാനം വരെ വളർച്ചയാണ് പ്രതീക്ഷിക്കുന്നത് എന്നും മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യപണപ്പെരുപ്പം ഉയർന്നേക്കുമെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച സാമ്പത്തിക സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

 

നികുതി ഘടനയിൽ പരിഷ്കരണം ആവശ്യമാണ് എന്നും നിലവിൽ മൂന്നു ശതമാനം പേർ മാത്രമാണ് നികുതിയിൽ ഉൾപ്പെടുന്നത് എന്നും സർവ്വേ പറയുന്നു . കൂടുതൽ പേരെ നികുതി വ്യവസ്ഥയിലേക്ക് കൊണ്ടു വരേണ്ടിയിരിക്കുന്നു എന്നും സർവേ ഓർമിപ്പിക്കുന്നു .

 

നടപ്പ് സാമ്പത്തിക വർഷം ധനക്കമ്മി 4.5 ശതമാനമാവും. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി പ്രകടമാവുന്നതിലും മോശമാണ്. മൊത്തആഭ്യന്തര ഉൽപാദനത്തിന് ആനുപാതികമായി നികുതി നിരക്ക് ഉയർത്താനുള്ള നിർദ്ദേശവും ഉണ്ട്.