ബിജെപി എം.പി ഗിരിരാജ് സിങ്ങിന്റെ വീട്ടിൽ മോഷണം;4 പേർ അറസ്റ്റിൽ;മോഷണം പോയ 1.14 കോടി രൂപയും പിടിച്ചെടുത്തു

single-img
9 July 2014

article-2685176-1F7C456200000578-507_634x458പാറ്റ്ന;ബിജെപി എം.പി ഗിരിരാജ് സിങ്ങിന്റെ വീട്ടിൽ മോഷണം നടത്തിയ നാലു പേരെ ബിഹാർ പോലീസ് അറസ്റ്റ് ചെയ്തു.എം.പിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച ഒരു കോടി പതിനാലു ലക്ഷം രൂപയും 600 യു.എസ്. ഡോളറും സ്വർണ്ണം വെള്ളി ആഭരണങ്ങളും ആഡംബര വാച്ചുകളും മോഷ്ടാക്കളിൽ നിന്ന് പോലീസ് കണ്ടെടുത്തു.

അറസ്റ്റ് ചെയ്ത നാലു പേരിൽ ഒരാൾ എം.പിയുടെ അംഗരക്ഷകന്മാരിൽ പെട്ട ആളാണു. ഗിരിരാജ് സിങ്ങ് ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിലാണു.

എം.പിയുടെ വീട്ടിലെ സ്വത്തുക്കളെക്കുറിച്ച് അറിഞ്ഞ് വെച്ചുള്ള മോഷണം ആയിരുന്നെന്ന് പോലീസ് പറഞ്ഞു.പൂട്ട് പൊളിച്ച ശേഷം മോഷ്ടാക്കൾ നാലു ബാഗുകളിലാക്കി സാധനങ്ങൾ കടത്തുക ആയിരുന്നെന്ന് പോലീസ് പറഞ്ഞു.രണ്ട് കോടിയിൽ അധികം വിലപിടുപ്പുള്ള വസ്തുക്കളാണു മോഷ്ടാക്കളിൽ നിന്ന് പിടികൂടിയിരിക്കുന്നത്

എം.പിയുടെ വീട്ടിൽ നിന്ന് ഇത്രയും അധികം പണം കണ്ടെത്തിയതിനാൽ വിവരം പോലീസ് ആദായ നികുതി വകുപ്പിനെ അറിയിച്ചിരിക്കുകയാണു.ഇത്രയധകം പണം എങ്ങനെ എം.പിയുടെ വീട്ടിൽ എത്തിയന്നതിനെക്കുറിച്ച് അന്വേഷണം ഉണ്ടാകുമെന്ന് ബിഹാർ സർക്കാറും അറിയിച്ചിട്ടുണ്ട്.സംഭവത്തെക്കുറിച്ച് ബിജെപി എം.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.

തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ച രേഖകളിൽ രണ്ട് ലക്ഷത്തി നാല്പതിനായിരം രൂപ മാത്രമേ കൈവശം ഉള്ളൂ എന്നാണു എം.പി അറിയിച്ചിരുന്നത്.