ഒന്നാം ലോക മഹായുദ്ധകാലത്തെ  പ്രണയകഥയുമായി പുതിയ ചിത്രം 

single-img
9 July 2014
249204-www-1ഒന്നാം ലോക മഹായുദ്ധകാലത്തെ ഇന്ത്യന്‍ പട്ടാളക്കാരുടെ  പ്രണയകഥയുമായി പുതിയ ചിത്രമൊരുങ്ങുന്നു .   “ജയ ഗംഗ ” , “വന്‍ ഡോളര്‍ കറി ”  എന്നീ ചിത്രങ്ങളുടെ സംവിധായകനായ    പാരിസിലെ ഇന്ത്യന്‍ വംശജന്‍   വിജയ്‌ സിംഗ്  ആണ് ചിത്രം ഒരുക്കുന്നത് .
“മാഡിമോസില്ലേ ഫ്രാന്‍സ്‌ പ്ലുരെ” എന്ന് പേരിട്ടിരിക്കുന്ന  ഫ്രഞ്ച് ചിത്രത്തില്‍ ഒന്നാം ലോക മഹായുദ്ധകാലത്തെ 14 ലക്ഷത്തോളം  ഇന്ത്യന്‍ പട്ടാളക്കാരുടെ  പങ്കാളിത്തവും ഫ്രാന്‍‌സില്‍ വച്ചുള്ള അവരുടെ ദീനതകളും  യാതനകളും  നിറഞ്ഞ ജീവിതവും അസ്പധമാക്കിയുള്ളതാണ് . ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ക്കുറിച്ച് ഏവര്‍ക്കും അറിവുണ്ടെങ്കിലും ഒന്നാം ലോക മഹായുദ്ധകാലത്തെ ഇന്ത്യന്‍ പട്ടാളക്കാരുടെ  സംഭാവന അറിയാവുന്നവര്‍ അപൂര്‍വ്വമാനെന്നും ,ചിത്രം ഹൃദയ സ്പര്‍ശിയായ ഒരു പ്രണയകഥ കൂടി യാണെന്നും  സംവിധായകനായ സിംഗ് പറയുന്നു.