ഇന്ത്യ – ചൈന യുദ്ധ റിപ്പോര്‍ട്ടിന്മേലും ബിജെപിയുടെ മലക്കം മറിച്ചിൽ;റിപ്പോർട്ട് പുറത്ത് വിടാനാകില്ലെന്ന് പുതിയ നിലപാട്

single-img
9 July 2014

shutterstock_1198788881962ലെ ഇന്ത്യാ – ചൈനാ യുദ്ധത്തെക്കുറിച്ച് രഹസ്യവിവരങ്ങളടങ്ങിയ ഹെന്‍ഡേഴ്സന്‍ ബ്രൂക്ക്സ് റിപ്പോര്‍ട്ട് പുറത്ത് വിടാനാകില്ലെന്ന് ബിജെപി.റിപ്പോർട്ട് പുറത്ത് വിടുന്നത് രാജ്യതാൽപ്പര്യത്തിനു വിരുദ്ധമാകുമെന്നും ഇതിലെ പല വിവരങ്ങളും അതീവരഹസ്യ സ്വഭാവമുള്ളതാണെന്നും ബിജെപി പറഞ്ഞു.

യുദ്ധം റിപ്പോര്‍ട്ട് ചെയ്ത ഒാസ്‌ട്രേലിയയിലെ പത്രപ്രവര്‍ത്തകന്‍ നെവില്‍ മാക്സ്‌വെല്ലാണ് ഇതിന്‍റെ കുറെ ഭാഗങ്ങള്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിരുന്നു.യു.പി.എ സർക്കാരിന്റെ അവസാനകാലത്തായിരുന്നു സംഭവം.

സംഭവം ബിജെപി ഏറെ വിവാദമാക്കുകയും.തിരഞ്ഞെടുപ്പിൽ ബിജെപി ചർച്ചാ വിഷയം ആക്കുകയും ചെയ്തിരുന്നു.എന്നാൽ നാലു മാസങ്ങൾക്ക് ശേഷം അധികാരത്തിൽ എത്തിയപ്പോൾ പറഞ്ഞതിൽ നിന്ന് മലക്കം മറിഞ്ഞ് യു.പി.എ സർക്കാർ സ്വീകരിച്ച നിലപാട് തന്നെയാണു ഹെന്‍ഡേഴ്സന്‍ ബ്രൂക്ക്സ് റിപ്പോര്‍ട്ടിന്‍റെ വിഷയത്തിൽ ബി.ജെ.പി കൈക്കൊണ്ടിരിക്കുന്നത്.
ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം യുദ്ധത്തിലെ ഇന്ത്യയുടെ സൈനിക തയ്യാറെടുപ്പുകളെക്കുറിച്ച് പഠിക്കാന്‍ ലഫ്: ജനറല്‍ ഹെന്‍ഡേഴ്സണ്‍ ബ്രൂക്ക്സിനെയും അന്ന് ഇന്ത്യന്‍ മിലിട്ടറി അക്കാദമി കമാന്‍ഡന്റായ ബ്രിഗേഡിയര്‍ പി.എസ്. ഭഗതിനെയും അന്നത്തെ സൈനികമേധാവി ലഫ്. ജനറല്‍ ജെ.എന്‍. ചൗധരി ചുമതലപ്പെടുത്തിയിരുന്നു. 1963 ഏപ്രിലില്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു. അന്നുമുതല്‍ ആ റിപ്പോര്‍ട്ട് രഹസ്യരേഖയായി സര്‍ക്കാര്‍ സൂക്ഷിക്കുകയാണ്.