നരേന്ദ്ര മോദി സർക്കാരിന്റെ കന്നി റെയിൽവേ ബഡ്‌ജറ്റ് ഇന്ന്

single-img
8 July 2014

000_Del6333797നരേന്ദ്ര മോദി സർക്കാരിന്റെ കന്നി റെയിൽവേ ബഡ്‌ജറ്റ് ഇന്നു രാവിലെ 12ന് റെയിൽവേ മന്ത്രി സദാനന്ദ ഗൗഡ അവതരിപ്പിക്കും. അടിസ്ഥാനസൗകര്യ വികസനം, ആധുനികീകരണം, യാത്രാസുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതാവും ബജറ്റ്. യാത്ര ചരക്കുകൂലിയില്‍ ഈയിടെ വന്‍വര്‍ധന വരുത്തിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

 

അതിനാല്‍ നേരിയ ചില ഇളവുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്.പുതിയ ട്രെയിനുകളെക്കാൾ അടിസ്ഥാന വികസന പദ്ധതികൾക്ക് കൂടുതൽ തുക അനുവദിച്ചു കിട്ടാനാണ് കേരളം റെയിൽവേ ബഡ്‌ജറ്റിലൂ‌ടെ ആഗ്രഹിക്കുന്നത്.

 

യാത്രാ നിരക്കിൽ 14.2 ശതമാനം വർദ്ധന വരുത്തിയ സാഹചര്യത്തിൽ യാത്രക്കാർക്ക് ട്രെയിൻ യാത്ര കൂടുതൽ സുഖകരമാക്കാനുള്ള നിർദ്ദേശങ്ങൾ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന സൂചന.പൊതുസ്വകാര്യമേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ വിദേശനിക്ഷേപം കൊണ്ടുവരുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാവും.

 

പുതിയ പാതകളും വണ്ടികളും അധികമൊന്നും പ്രഖ്യാപിക്കാനിടയില്ല. നിലവിലുള്ള പദ്ധതികളില്‍ ഒഴിച്ചുകൂടാനാവാത്തവ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായിരിക്കും ഊന്നല്‍ നല്‍കുക.