രാഹുല്‍ ഗാന്ധി കോമാളിയെ പോലെ പെരുമാറുന്നുവെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ടി.എച്ച് മുസ്തഫ

single-img
8 July 2014

download (12)കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോമാളിയെ പോലെ പെരുമാറുന്നുവെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ. താന്‍ രാഹുലിനെ കോമാളി എന്ന് വിളിച്ചിട്ടില്ല, കോമാളിയെപോലെ പെരുമാറുന്നുവെന്നാണ് ആരോപിച്ചതെന്നും മുസ്തഫ പറഞ്ഞു.

 

കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജിവെക്കണം. രാജിവെച്ചില്ലെങ്കില്‍ സ്ഥാനത്തുനിന്നും അദ്ദേഹത്തെ മാറ്റേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു . പാര്‍ട്ടിയില്‍ നിന്നും തന്നെ സസ്‌പെന്റു ചെയ്തതായി കെപിസിസി അറിയിച്ചിട്ടില്ല. മാധ്യമങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ അറിഞ്ഞത് ടി.എച്ച് മുസ്തഫ പറഞ്ഞു.