ആറന്‍മുളയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനിന്നുവെന്ന് സിഎജി

single-img
8 July 2014

aranmula airportആറന്‍മുളയിലെ നിയമ ലംഘനങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ കൂട്ടുനിന്നുവെന്ന് സിഎജി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പത്തുശതമാനം ഓഹരിയെടുത്തത് നിലം നികത്തലിനും ഭൂമി കൈമാറ്റത്തിനും കൂട്ടുനിന്നതിനു തുല്യമാണ്. സെക്രട്ടേറിയറ്റ് മുതല്‍ താഴേത്തട്ട് വരെ പിഴവുപറ്റിയെന്നും നിലവിലെ സര്‍ക്കാരും മുന്‍ സര്‍ക്കാരും ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ക്രമക്കേടിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.

കോഴിത്തോട് നികത്തലുള്‍പ്പടെ പല കാര്യങ്ങളിലും വന്‍ ക്രമക്കേടുകള്‍ കണ്‌ടെത്തിയെങ്കിലും അതിനെക്കുറിച്ചൊക്കെ തെറ്റായ വിവരങ്ങള്‍ കേന്ദ്രത്തിന് നല്‍കിയെന്നും വിജിലന്‍സ് അന്വേഷണം നടന്നില്ലെന്നും പറയുന്നുണ്ട്.