സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു;പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

single-img
8 July 2014

8208_minor-girl-rape2993കാഞ്ഞിരപ്പള്ളി : സംശയം തലയ്ക്കു പിടിച്ച ഭര്‍ത്താവ് ഭാര്യയുടെ മുഖത്തും ദേഹത്തും ആസിഡ്‌ ഒഴിച്ചു. ഗുരുതരമായി പരുക്കേറ്റ യുവതിയെ കോട്ടയം മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം കുര്യപ്പള്ളി വീട്ടില്‍ സൗമ്യ (28) യ്‌ക്കാണ്‌ പൊള്ളലേറ്റത്‌. ഒളിവില്‍ പോയ കാഞ്ഞിരപ്പള്ളി പട്ടിമറ്റം വലിയപറമ്പില്‍ ഫൈസല്‍ (34) നെ കഞ്ഞിരപ്പള്ളി എസ്. ഐ സിന്ജോസ്‌ കുര്യന്‍ന്‍റെ നേതിര്‍ത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത് കേസെടുത്തു .
ഇറച്ചി വെട്ടുകാരനായ ഫൈസലും സൌമ്യയും ദിവസങ്ങളായി വാക്കേറ്റ ത്തിലായിരുന്നെന്നും , പിണങ്ങി സ്വന്തം വീട്ടില്‍ പോയ യുവതിയെ ഫൈസല്‍ വിളിച്ചുവരുത്തി തന്‍റെ കശാപ്പുശാലയില്‍ സൂക്ഷിച്ചുവെച്ചിരുന്ന ആസിഡ്‌ എടുത്ത്‌ സൗമ്യയുടെ മുഖത്തും കൈയിലും ഒഴിക്കുകയായിരുന്നെന്ന് പോലീസ് വൃത്തം സൂചിപിക്കുന്നു . ഗുരുതരമായി പൊള്ളലേറ്റ സൗമ്യയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയതിനുശേഷം കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. പ്രതിയെ എത്രയും പെട്ടെന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു

ഇതര മതക്കാരായ ഇവര്‍ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു . ഇവര്‍ക്ക്‌ മൂന്ന്‌ മക്കളുണ്ട്‌