ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി; വക്കത്തിന് നാഗാലാന്റ്, കമല ബേനിവാളിന് മിസോറാം

single-img
7 July 2014

Vakkomമിസോറാം ഗവര്‍ണര്‍ മലയാളിയായ വക്കം പുരുഷോത്തമന്‍, ഗുജറാത്ത് ഗവര്‍ണര്‍ കമല ബേനിവാള്‍ എന്നിവരുള്‍പ്പെടെ രണ്ടു ഗവര്‍ണര്‍മാരെ സ്ഥലംമാറ്റി. ഏഴു സംസ്ഥാനങ്ങളിലേക്കു പുതിയ ഗവര്‍ണര്‍മാരെ നിയമിക്കാനിരിക്കെയാണ് നിലവിലുള്ള ഗവര്‍ണര്‍ തലങ്ങളില്‍ അഴിച്ചുപണി നടക്കുന്നത്.

മിസോറാം ഗവര്‍ണറായ വക്കം പുരുഷോത്തമനെ നാഗാലാന്‍ഡിലേക്കും ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹവുമായി ഭിന്നതയിലായിരുന്ന ഗവര്‍ണര്‍ കമല ബേനിവാ ളിനെ മിസോറാമിലേക്കുമാണു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സ്ഥലംമാറ്റിയത്.

രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വയ്ക്കു ഗുജറാത്തിന്റെ അധികചുമതല നല്‍കി. വക്കം പുരുഷോത്തമന് അധിക ചുമതലയുണ്ടായിരുന്ന ത്രിപുര ഗവര്‍ണറുടെ ചുമതല തുടരും. ഒഴിവു വന്ന ഏഴു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനത്തു പുതിയ നിയമനത്തിനു മുന്നോടിയായാണ് ഈ നടപടി.