റെയിൽവേ ബജറ്റ് നാളെ ,സ്വന്തം നാട്ടിലൂടെ റെയില്‍വെ പാതയെന്ന സ്വപ്നം നടപ്പിലാകും എന്ന പ്രതീക്ഷയിൽ വയനാട് ജില്ല

single-img
6 July 2014

download (1)നാളെ റെയില്‍വെമന്ത്രി സദാനന്ദഗൗഡ അവതരിപ്പിക്കാൻ  പോകുന്ന റെയില്‍വെ ബജറ്റില്‍ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിക്കുന്ന ജില്ലകളിലോന്നാണ് വയനാട്. നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍വെ പാത ഈ ബജറ്റിലൂയെടെങ്കിലും യാഥാര്‍ഥ്യമാകും എന്ന് വയനാട് നിവാസികൾ പതിവ് പോലെ ഇത്തവണയും സ്വപ്നം കാണുന്നു. ഇത് സംഭവിച്ചാല്‍ തങ്ങളുടെ സ്വന്തം നാട്ടിലൂടെ റെയില്‍വെ പാതയെന്ന സ്വപ്നമാകും നടപ്പിലാകുക .

 

നിലമ്പൂര്‍ മുതല്‍ കര്‍ണാടകയിലെ നഞ്ചന്‍കോടുവരെ കേരളാ കര്‍ണാടക തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേപ്പാത ആണ് ഇത് . മോത്തം 250 കിലോമീറ്റര്‍. ഈ പാത പൂര്‍ത്തിയായാല്‍ വയനാടിനു റെയില്‍വെ വികസനമെന്ന സ്വപ്നം യാഥാര്‍ഥ്യമകും.

 

കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരാണു സര്‍വെ നടപടികള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തിയത്. യുപിഎ സര്‍ക്കാരിന്റെ തുടക്കത്തില്‍ സര്‍വെയടക്കമുള്ള പ്രാരംഭഘട്ടം പൂര്‍ത്തിയാക്കി. നെഞ്ചന്‍കോട് ബത്തേരിവഴി നീലഗിരി കുന്നുകള്‍കിടയിലൂടെ നിലമ്പൂരിലേക്കുള്ള പാതയ്ക്കായി പകുതി തുക സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കമെന്ന് നിര്‍ദ്ദേശം നല്‍കിയതല്ലാതെ തുടര്‍ന്ന യുപിഎ സര്‍ക്കാര്‍ ഇതിന് ഒന്നും ചെയ്തില്ല. കേരളം വഹിക്കാമെന്നേറ്റു.

 

ആരംഭഘട്ടമെന്ന നിലയില്‍ അഞ്ചു കോടി രൂപ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. റെയില്‍വെ മന്ത്രി കര്‍ണാടകയില്‍നിന്നുള്ളതായതിനാല്‍, ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാത ഇത്തവണയെങ്കിലും യാഥാര്‍ഥ്യമാകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

 

എന്നാൽ പാത നടപ്പിലാകാൻ മന്ത്രി സദാനന്ദഗൗഡ ബജറ്റില്‍ തുക വകയിരുത്തണം. നിലമ്പൂര്‍ – നെഞ്ചന്‍കോട് പാത യാഥാര്‍ത്ഥ്യമായാല്‍ കൊച്ചിയില്‍ നിന്ന് ആറു മണിക്കൂര്‍ കൊണ്ടു ബംഗളൂരുവിലെത്താം. ഗതാഗതത്തോടൊപ്പം ചരക്കുനീക്കവും വേഗത്തിലാക്കാമെന്നതും ഈ പാത നല്‍കുന്ന ഗുണം.