ബാംഗ്ളൂർ സ്ഫോടന കേസിൽ അറസ്റ്റിലായ പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മദനിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് കർണാടക സർക്കാർ

single-img
6 July 2014

madani295ബാംഗ്ളൂർ സ്ഫോടന കേസിൽ അറസ്റ്റിലായ പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മദനിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് കർണാടക സർക്കാർ. ജാമ്യം ലഭിക്കുന്നതിന് ആരോഗ്യപരമായ വിഷമങ്ങൾ ഉണ്ടെന്ന് മദനി കള്ളം പറയുകയാണെന്നും കർണാടക സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു .

 

മദനിയുടെ ചികിത്സയ്ക്കായി ഇതുവരെ നാലര ലക്ഷം രൂപ സർക്കാർ ചെലവാക്കി എന്നും കണ്ണ് ചികിത്സ കോടതി നിർദ്ദേശിച്ചതു പ്രകാരം അഗർവാൾ ആശുപത്രിയിലും മറ്റു ചികിത്സകൾ മണിപ്പാല്‍ ആശുപത്രിയിലുമാണ് നടത്തിയതെന്നും അറിയിച്ചു. ഇതിന്റെ രേഖകളും സർക്കാർ സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്.

 

മദനിയുടെ ജാമ്യാപേക്ഷ നാളെ ജസ്റ്റീസ് ചെലമേശ്വർ അദ്ധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കാനിരിക്കെയാണ് കർണാടക സർക്കാർ ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.