4 വര്‍ഷത്തിനു ശേഷം അര്‍ജന്‍റീന ലോകകപ്പ് സെമിയില്‍

single-img
6 July 2014

higuain-afp_2965472bബ്രസീലിയ: ഗോണ്‍സാലോ ഹിഗ്വെ്ൻ നേടിയ ഒരു ഗോളിന്റെ മികവിൽ 24 വര്‍ഷത്തിനു ശേഷം അര്‍ജന്‍റീന ലോകകപ്പ് സെമിയില്‍. സെമിയിൽ അർജന്റീന ഹോളണ്ടിനെ നേരിടും.  ആദ്യ മിനിറ്റില്‍ പിറന്ന ഗോളിനൊപ്പം,  എതിരാളിയെ ഗോളിനടുത്തത്തൊതെ പ്രതിരോധിച്ചുകൂടിയുള്ളതായി ഈ ജയം.

മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ തൊടുത്തുവിട്ട ആദ്യ ഷോട്ടില്‍ തന്നെ വലകുലുങ്ങി.  പാതിയില്‍ നിന്നും മെസ്സി മൂന്ന് ബെല്‍ജിയന്‍ താരങ്ങളെ വെട്ടിച്ച് പാസ് നേരെയത്തെിയത് ഡി മരിയയുടെ ബൂട്ടില്‍. ഡി മരിയ പന്ത് വഴിതിരിച്ചുവിട്ടപ്പോള്‍ ബെല്‍ജിയന്‍ ഡിഫന്‍ഡര്‍ വെര്‍ടന്‍ഗന്‍െറ കാലില്‍ തട്ടി ടേണ്‍ചെയ്തത് പെനാല്‍റ്റി ബോക്സിനു മുന്നില്‍ നിന്ന ഗോണ്‍സാലോ ഹിഗ്വെ്ന്. ഷോട്ട്  ഉതിര്‍ത്ത ബെല്‍ജിയന്‍ വലയിലേക്ക്. അര്‍ജന്‍റീനക്ക് അപ്രതീക്ഷിത ലീഡും, ആത്മവിശ്വാസവും നല്‍കുന്നതായി പത്ത് മിനിറ്റിനകം പിറന്ന ഗോള്‍.
ഓര്‍ക്കാപ്പുറത്ത് ഗോള്‍ വീണതിനു പിന്നാലെ, ബെല്‍ജിയം പട താളം കണ്ടത്തൊന്‍ പാടുപെടുകയായിരുന്നു.  61ാം മിനിറ്റില്‍ ഒറിഗിയെ പിന്‍വലിച്ച് റൊമീലു ലുകാകു കളത്തിലിറങ്ങിയെങ്കിലും അവസരങ്ങള്‍ പിറന്നതല്ലാതെ ഗോളായില്ല.