കേരള സീ പ്ലെയിന്‍ പദ്ധതി ദോഷം ചെയ്യില്ലെന്നു വിദഗ്ദ റിപ്പോര്‍ട്ട്

single-img
4 July 2014

Sea Planeസീപ്ലെയിന്‍ സര്‍വീസ് പാരിസ്ഥിതികമായോ മത്സ്യമേഖലയുമായി ബന്ധപ്പെട്ടോ യാതൊരു വിധത്തിലുള്ള വിപരീതഫലവും ഉണ്ടാകില്ലെന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട്. സീപ്ലെയിന്‍ സര്‍വീസുകള്‍ ഉള്‍നാടന്‍ മത്സ്യബന്ധനരംഗത്തെ ബാധിക്കുമോ എന്നു പഠിക്കാനും ഉണെ്ടങ്കില്‍ പരിഹാര നിര്‍ദേശം സമര്‍പ്പിക്കാനുമായി സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിയമസഭാ ചേംബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു വിദഗ്ധസമിതി ചെയര്‍മാനും ടൂറിസം സെക്രട്ടറിയുമായ സുമന്‍ ബില്ലയാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.