കേരളത്തിനു പ്രത്യേക റെയില്‍വേ സോണ്‍ വേണമെന്നു മുഖ്യമന്ത്രി

single-img
4 July 2014

Kerala Chief Minister Oommen Chandy meet E. Ahmedകേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേരളത്തില്‍ പ്രത്യേക സോണ്‍ വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണെ്ടന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിന്റെ ആവശ്യങ്ങള്‍ അടങ്ങിയ കത്ത് നേരത്തേ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് അയച്ചിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്ര രാസ-വളം വകുപ്പു മന്ത്രി അനന്ത് കുമാറുമായുള്ള കൂടിക്കാഴ്ചയില്‍ ഫാക്ടിന്റെ പ്രത്യേക പാക്കേജിന്റെ കാര്യമാണു പ്രധാനമായും ഉന്നയിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുളള പാക്കേജുമായി മുന്നോട്ടു പോകുമെന്നു മന്ത്രി ഉറപ്പു നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നു മെച്ചപ്പെട്ട സഹകരണം ആവശ്യമാണെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.