ഇറാഖില്‍ കുടുങ്ങിയ 46 മലയാളി നഴ്‌സുമാരുടെ മോചനം സ്ഥിതികരിച്ച് വിദേശകാര്യമന്ത്രാലയം

single-img
4 July 2014

04VBG_NURSES_913553fഇറാഖില്‍ കുടുങ്ങിയ 46 മലയാളി നഴ്‌സുമാരും മോചിതരായെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിതികരിച്ചു. നഴ്സുമാര്‍ മോചിതരായെന്നും സുരക്ഷിതരാണെന്നും വിദേശകാര്യവക്താവ് സയ്യിദ് അക്ബറുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് ശുഭപ്രതീക്ഷയുടെ വിജയമെന്നും സയ്യിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി.

 

 

വിമാനത്താവള അതിര്‍ത്തിയിലേക്ക് അല്‍പസമയത്തിനകം നഴ്സുമാരെത്തുമെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ വിമാനത്താവള അതിര്‍ത്തിയില്‍ വാഹനവുമായി തയ്യാറാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കിയിരുന്നു. അതിര്‍ത്തിയില്‍ വച്ച് വിമതര്‍ ഇവരെ എംബസി അധികൃതര്‍ക്ക് കൈമാറും. ഇവരെ വഹിച്ചുളള വിമാനം ഇര്‍ബിലില്‍ നിന്ന് നേരെ കൊച്ചി വിമാനത്താവളത്തിലേക്കെത്തും. നഴ്സുമാര്‍ക്ക് നിസാരപരിക്കുകളേ ഉളളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.