മോചനത്തിന് വഴി തെളിയുന്നു; നഴ്‌സുമാരെ വിമാനത്താവളത്തില്‍ എത്തിക്കാമെന്ന് വിമതര്‍

single-img
4 July 2014

Iraqവിമതരുടെ കസ്റ്റഡിയിലുള്ള നഴ്‌സുമാരെ ഇര്‍ബല്‍ വിമാനത്താവളത്തില്‍ എത്തിക്കാമെന്ന് വിമത സൈന്യം വാഗ്ദാനം നല്‍കിയതായി മൊസൂളിലുള്ള നഴ്‌സ് സിയോണ തോമസ് പാലാക്കാട്ടെ ബന്ധുക്കളെ അറിയിച്ചു. സിയോണ രാവിലെ ഫോണില്‍ സഹോദരിയുമായി ബന്ധപ്പെട്ടപ്പോഴാണ് ഈ വിവരം അറിയിച്ചത്. ഇന്നലെ രാത്രിയാണ് വിമതര്‍ ഇങ്ങനെയൊരു വാഗ്ദാനം നല്‍കിയശതന്നും അവര്‍ പറഞ്ഞു.

ഇതോടെ നഴ്‌സുമാരുടെ മോചനത്തിന് വഴിതെളിയുന്നതായാണ് പ്രതീക്ഷ. എന്നാല്‍ അതിനുശേഷം ഇരതുവരെ വിമതസൈനികര്‍ നഴ്‌സുമാരെ പാര്‍പ്പിച്ചിരിക്കുന്നിടത്തേക്ക് എത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.