സംസ്ഥാനത്ത് മോര്‍ഫിന്‍ മരുന്നുപോലും കിട്ടാനില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

single-img
4 July 2014

Morphineദുസഹമായ ശരീരവേദന അനുഭവിക്കുന്ന രോഗികള്‍ക്ക് നല്‍കിവരുന്ന മോര്‍ഫിന്‍ മരുന്ന് പോലും സംസ്ഥാനത്ത് കിട്ടാനില്ലെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. ഇതുകൂടാതെ സാന്ത്വന ചികിത്സയുടെ ഫലപ്രദമായ നടത്തിപ്പിന് വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള സംവിധാനങ്ങളെ കുറിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി അടിയന്തര വിശദീകരണം സമര്‍പ്പിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ്. ജെ.ബി. കോശി ഉത്തരവില്‍ ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ മകന്റെ വേദന സഹിക്കാനാവാതെ മകനെ കൊലപ്പെടുത്തി ആത്മഹത്യചെയ്ത മാതാപിതാക്കളുടെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജ്ജിയിലാണ്‌വിധി. സാന്ത്വന ചികിത്സയില്‍ വേദനസംഹാരിയായി നല്‍കുന്ന മോര്‍ഫിന്‍ മരുന്നിന്റെ ലഭ്യതയെ കുറിച്ചും സര്‍ക്കാര്‍ വിശദീകരിക്കണം.വേദന സംഹാരികള്‍ നല്‍കാന്‍ പരിശീലനം ലഭിച്ച ജീവനക്കാര്‍ ഉണേ്ടാ എന്നും അറിയിക്കണം.സ്വകാര്യ ആശുപത്രികളില്‍ സാന്ത്വനചികിത്സക്ക് നിലവിലുള്ള സൗകര്യങ്ങളെകുറിച്ചും വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.