റബര്‍ ഇറക്കുമതി നയം തിരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ധനമന്ത്രി കെ.എം. മാണി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും വാണിജ്യ മന്ത്രി നിര്‍മലാ സീതാരാമനുമായും കൂടിക്കാഴ്‌ച നടത്തി

single-img
4 July 2014

download (13)റബര്‍ ഇറക്കുമതി നയം തിരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ധനമന്ത്രി കെ.എം. മാണി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും വാണിജ്യ മന്ത്രി നിര്‍മലാ സീതാരാമനുമായും കൂടിക്കാഴ്‌ച നടത്തി. റബര്‍ ഇറക്കുമതി വിഷയത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ ശാസ്‌ത്രീയ സമീപനമാണു സ്വീകരിക്കുന്നതെന്നും ഇതില്‍ പ്രതീക്ഷയുണ്ടെന്നും കൂടിക്കാഴ്‌ചയ്‌ക്കു ശേഷം മാണി പറഞ്ഞു.
പ്രധാനമന്ത്രി കൂടുതല്‍ സമയം അനുവദിച്ചെന്നും കേന്ദ്രം ആരുഭരിച്ചാലും തനിക്ക്‌ ഇതുപോലുള്ള പരിഗണന കിട്ടാറുണ്ടെന്നും കെ.എം മാണി കൂട്ടിച്ചേര്‍ത്തു.റബര്‍ കര്‍ഷകന്‌ ഉത്‌പാദന ചെലവിന്‌ ആനുപാതികമായി വില ലഭിക്കണം. റബറിന്റെ കുറഞ്ഞ വില 200 രൂപയില്‍ കുറയരുത്‌ എന്നും മാണി പറഞ്ഞു .കസ്‌തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട്‌ ആകാശസര്‍വെ നടത്തി ജനവാസ മേഖലകളെ പരിസ്‌ഥിതിലോല മേഖലയായി കണ്ടെത്തിയതു തിരുത്തണമെന്നും മാണി ഇരുവരോടും ആവശ്യപ്പെട്ടു.