ബോംബ് ഭീഷണിയെ തുടര്‍ന്ന് വടകര പിടിച്ചിട്ട ഇന്റര്‍സിറ്റി എക്‌സ്പ്രസ് വടകര സ്റ്റേഷന്‍ വിട്ടു

single-img
4 July 2014

images (3)ബോംബ് ഭീഷണിയെ തുടര്‍ന്ന് വടകര പിടിച്ചിട്ട ഇന്റര്‍സിറ്റി എക്‌സ്പ്രസ് വടകര സ്റ്റേഷന്‍ വിട്ടു. പോലീസും ഫയര്‍ഫോഴ്‌സും ഡോഗ് സ്‌ക്വോഡും ട്രെയിനിന്റെ എല്ലാ കമ്പാര്‍ട്ട്‌മെന്റും വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതെത്തുടര്‍ന്ന് ട്രെയിന്‍ 4.15ഓടെ ആണ് സ്റ്റേഷന്‍ വിട്ടത്.

 

ഉച്ചക്ക് ശേഷം 3.02നാണ് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വിളിച്ച് അജ്ഞാതന്‍ വണ്ടിയില്‍ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയത്. അപ്പോഴേക്കും വണ്ടി സ്‌റ്റേഷന്‍ വിട്ടിരുന്നു. തുടര്‍ന്ന് 3.15നാണ് വടകര സ്‌റ്റേഷനില്‍ വണ്ടി പിടിച്ചിട്ട് പരിശോധന നടത്തിയത്.