ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ നടത്തിയ ശ്രമം സൈന്യം പരാജയപ്പെടുത്തി

single-img
3 July 2014

download (10)നിയന്ത്രണരേഖയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ നടത്തിയ ശ്രമം സൈന്യം പരാജയപ്പെടുത്തി. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. തുടര്‍ന്ന് സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ വെടിവെപ്പ് രാവിലെവരെ നീണ്ടു.

 

പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെ നിയന്ത്രണ രേഖയിലെ സുരക്ഷ സൈന്യം ശക്തമാക്കിയിരുന്നു. ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ കശ്മീരിലെത്തി സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തിയിരുന്നു.