സുനന്ദ പുഷ്‌കറുടെ മരണം സംബന്ധിച്ച് എയിംസ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയതായി കേന്ദ്ര ആരോഗ്യമന്ത്രി

single-img
2 July 2014

Harshvardhanശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ തരൂര്‍ ശ്രമിച്ചെന്ന ഡോക്ടറുടെ വെളിപ്പെടുത്തലിനോടനുബന്ധിച്ച് ഡല്‍ഹി എയിംസ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചു. എന്നാല്‍ പുതിയ വിവാദത്തില്‍ പ്രതികരിക്കാനില്ലെന്ന് ശശി തരൂര്‍ അറിയിച്ചു.

വ്യാജപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തയാറാക്കാന്‍ ശശി തരൂരിന്റെ ഭാഗത്തുനിന്നു സമ്മര്‍ദ്ദമുണ്ടായിരുന്നതായാണ് സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ വെളിപ്പെടുത്തിയത്.