ഷിര്‍ദ്ദിസായി ബാബ മുസ്ലീം ദൈവമാണെന്നും ഹിന്ദുക്കള്‍ ആരാധിക്കരുതെന്നും സ്വരൂപാനന്ദ സരസ്വതി; യുദ്ധസജ്ജരായി നാഗാ സന്യാസിമാര്‍ രംഗത്ത്: യു.പി വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റെ വക്കില്‍

single-img
2 July 2014

Swamiഷിര്‍ദ്ദിസായി ബാബ ഹിന്ദു അവതാരമാണെന്ന് അവകാശപ്പെടുന്നത് ഹിന്ദുമതത്തിനു നേര്‍ക്കുള്ള കടന്നുകയറ്റമാണെന്നും ഷിര്‍ദി സായി ബാബയെ ഹിന്ദുക്കള്‍ ആരാധിക്കേണ്ടെന്നും സ്വാമി സ്വരൂപാനന്ദ സരസ്വതി. ഈ ആരാധനയ്‌ക്കെതിരെ പ്രയാഗിലും ഹരിദ്വാറിലും നാഗാ സന്യാസിമാര്‍ യുദ്ധ സജ്ജരായി ഒത്തുകൂടണമെന്നും സ്വരൂപാനന്ദപുരി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വരൂപാനന്ദപുരിയുടെ പ്രസ്താവനയെ തുടര്‍ന്ന് വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റെ വക്കിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഷിര്‍ദി സായി ബാബ മുസ്ലിം ആണെന്നും അദ്ദേഹത്തെ ഹിന്ദു ദൈവമാക്കിയത് മുസ്ലിമുകളുടെ ഗൂഢാലോചനയാണെന്നുമാണ് ദ്വാരകാപീഠത്തിലെ ശങ്കരാചാര്യയായ സ്വാമി സ്വരൂപാനന്ദ സരസ്വതി ആവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ പ്രസ്താവന വെളിയില്‍ വന്നതോടെ നാഗാസന്യാസിമാര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. പ്രസ്താവനയ്‌ക്കെതിരെ ഷിര്‍ദ്ദിസായി ഭക്തരും രംഗത്തു വന്നിട്ടുണ്ട്.

എന്നാല്‍ കേന്ദ്രമന്ത്രി ഉമാരഭാരതി സ്വരൂപാനന്ദപുരിയുടെ പ്രസ്താവന തള്ളിക്കളഞ്ഞു. സായി ബാബയുടെ ദൈവീക അംശത്തില്‍ താന്‍ വിശ്വസിക്കുന്നതായി അവര്‍ വ്യക്തമാക്കി. ഇങ്ങനെയുള്ള മുസ്ലിംകളെ ആരാധിക്കുന്നതിനാലാണ് രാമക്ഷേത്രം എന്ന വാഗ്ദാനം ബിജെപി നടപ്പാക്കാത്തതെന്ന് സ്വരൂപാനന്ദപുരി ഉമാഭരതിയുടെ പ്രസ്ഥാവനയ്‌ക്കെതിരെ മറുപടി പറഞ്ഞിട്ടുണ്ട്.