മദ്യ വില കൂടും: എക്‌സൈസ് മന്ത്രി

single-img
2 July 2014

Babuമദ്യത്തിന് മൂന്ന് ശതമാനം സെസ് ഏര്‍പ്പെടുത്തുന്നതിനോടനുബന്ധിച്ച് മദ്യത്തിന്റ വില കൂടുമെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. അതേസമയം, ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യത്തിന്റെ ഉപഭോഗം വര്‍ധിച്ചിട്ടുണ്‌ടെന്നും തുറന്ന് പ്രവര്‍ത്തിക്കുന്ന 331 ബാറുകളിലെ മദ്യ ഉപഭോഗത്തില്‍ 83 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സര്‍ക്കാരിന് നികുതിയിനത്തില്‍ 282 കോടിയുടെ അധിക വരുമാനമാണ് ലഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.