ചെന്നൈയിൽ പതിനൊന്നു നില കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി

single-img
2 July 2014

downloadചെന്നൈയിൽ പൊരൂരിനടുത്ത് പതിനൊന്നു നില കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി . നിർമ്മാണത്തിലിരുന്ന കെട്ടിടം കഴിഞ്ഞ വെള്ളിയാഴ്ചയാണ് കനത്ത മഴയിൽ തകർന്ന് വീണത് .

 
ദേശീയ ദുരന്ത നിവാരണ സേനയുടെ തിരച്ചിലിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന നിരവധി പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നു. അതേസമയം കെട്ടിടം തകർന്നത് നിർമ്മാണത്തിലെ അപാകത മൂലമാണെന്ന് മുഖ്യമന്ത്രി ജയലളിത ആരോപിച്ചു .