കരസേനാ മേധാവി ബിക്രം സിംഗ് ഇന്ന് ചൈന സന്ദര്‍ശിക്കുന്നു

single-img
2 July 2014

Gen Bikram Singh the new COASകരസേനാ മേധാവി ജനറല്‍ ബിക്രംസിംഗ് നാലുദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ച ചൈനയിലേക്കു യാത്ര തിരിക്കും. അതിര്‍ത്തിയിലെ സൈനികസംഘര്‍ഷം ലഘൂകരിക്കുക, സൈനിക സഹകരണം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു കരസേനാ മേധാവിയുടെ യാത്ര. ഇന്ത്യന്‍ കരസേനാമേധാവിയുടെ സന്ദര്‍ശം അതീവപ്രാധാന്യമേറിയതാണെന്നു ചൈനീസ് വിദേശകാര്യവക്താവ് ഹോംഗ് ലി പ്രതികരിച്ചു.

ഒമ്പതുവര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ കരസേനാ മേധാവി ചൈന സന്ദര്‍ശിക്കുന്നത്. 2005 ല്‍ ജനറല്‍ എന്‍.സി വിജ് ആണ് അവസാനം ചൈന സന്ദര്‍ശിച്ച ഇന്ത്യന്‍ സേനാമേധാവി.