അടുത്ത നല്ല ദിവസങ്ങള്‍ വരുന്നത് കര്‍ഷകര്‍ക്കായി; യൂറിയയുടെ സബ്‌സിഡി വെട്ടിക്കുറക്കാന്‍ കേന്ദ്ര തീരുമാനം

single-img
1 July 2014

Indian-farmer-droughtരാജ്യത്തെ ഭൂരിപക്ഷമായ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി യൂറിയയുടെ സബ്‌സിഡി വെട്ടിക്കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. തീരുമാനം പ്രാബല്യത്തില്‍ ആകുന്നതോടു കൂടി യൂറിയ അടക്കമുള്ള വളങ്ങളുടെ വിലയില്‍ കുതിപ്പുണ്ടാകും. രാസവളങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന സബ്‌സിഡി പകുതിയായി കുറയ്ക്കാനാണ് കേന്ദ്ര ആലോചന. കേന്ദ്ര സര്‍ക്കാര്‍ ഈ മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന.