സി.പി.എമ്മുകാരെ കൊല്ലുമെന്നും അനുയായികളെ അയച്ച് സ്ത്രീകളെ പീഡിപ്പിക്കുമെന്നും തൃണമുല്‍ എം.പി

single-img
1 July 2014

Tapas_Palചൗമാഹയിലെ ഏതെങ്കിലും തൃണമൂല്‍ പ്രവര്‍ത്തകനെ തൊടുന്ന സിപിഎമ്മുകാരെ വെടിവച്ചുകൊല്ലുമെന്നും അമ്മമാരെയും സഹോദരിമാരെയും ആക്രമിക്കുന്നവര്‍ക്കു മറുപടിയായി അവരുടെ വീടുകളിലേക്ക് അനുയായികളെ അയച്ച് സ്ത്രീകളെ മാനഭംഗപ്പെടുത്തുമെന്നും പശ്ചിമ ബംഗാളിലെ തൃണമുല്‍ കോണ്‍ഗ്രസ് എം.പി തപസ് പാല്‍. നാഡിയ ജില്ലയിലെ ചൗമാഹ ഗ്രാമത്തിലാണ് പാല്‍ ഈ വിവാദ പ്രസംഗം നടത്തിയത്. ഈ പ്രസംഗം ഒരു പ്രാദേശിക ടിവി ചാനല്‍ പുറത്തുവിട്ടു.

തന്നോട് ആരും കളിക്കരുതെന്നും താനൊരു ഗുണ്ടയാണെന്നും തന്നോട് കളിച്ചാല്‍ ഓരോരുത്തരെയും പാഠം പഠിപ്പിക്കുമെന്നും പാല്‍ പറഞ്ഞു.

ഇയാള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് സിപിഎമ്മും മറ്റു പ്രതിപക്ഷകക്ഷികളും ലോക്‌സഭാ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാലിന്റെ പ്രസംഗ ശൈലിയെ തൃണമൂല്‍ നേതാവ് ഡെറക് ഒബ്രിയാനും പാര്‍ട്ടി മന്ത്രി പാര്‍ഥ ചാറ്റര്‍ജിയും വിമര്‍ശിച്ചു. കിരണ്‍ ബേദി പാലിനെ അറസ്റ്റു ചെയ്യണമെന്ന് പോലീസിനോടാവശ്യപ്പെട്ടു.