പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ പിഎസ്എല്‍വി സി 23 വിക്ഷേപിച്ചു

single-img
30 June 2014

PSLV C 23പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തില്‍ രാവിലെ 9.52 ന് വിവിധ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വഹിച്ചു കൊണ്്ടുള്ള ഇന്ത്യയുടെ പിഎസ്എല്‍വി സി 23 ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിച്ചു. വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയകരമാണെന്നു അധികൃതര്‍ വ്യക്തമാക്കി.

അഞ്ച് വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും വഹിച്ചു കൊണ്്ടാണ് പിഎസ്എല്‍വി സി 23 കുതിച്ചു ഉയര്‍ന്നിരിക്കുന്നത്. പിഎസ്എല്‍വി സി 23 വിജയകരമായി ഭ്രമണപദത്തില്‍ എത്തിയാല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഉപഗ്രഹ വിക്ഷേപണത്തിനായി സമീപിക്കുമെന്നാണ് കരുതുന്നത്. ഇതിലൂടെ വാണിജ്യപരമായി ഇന്ത്യക്കു വന്‍വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. 230 ടണ്‍ ഭാരമാണുള്ളത് പിഎസ്എല്‍വി സി 23ക്കു ഉള്ളത്. ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി സി 23 വഹിക്കുന്നത്.