എ.കെ.ആന്റണി മതേതരത്വം സംബന്ധിച്ച് നടത്തിയ പ്രസ്താവന കോൺഗ്രസ് തള്ളി

single-img
30 June 2014

download (15)മുൻ കേന്ദ്ര മന്ത്രി എ.കെ.ആന്റണി മതേതരത്വം സംബന്ധിച്ച് നടത്തിയ പ്രസ്താവന കോൺഗ്രസ് തള്ളി. ന്യൂനപക്ഷ പ്രീണനം കോൺഗ്രസിന്റെ നയമല്ലെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

ആന്റണി പറ‍ഞ്ഞത് കേരളത്തിന്റെ മാത്രം കാര്യമാണോ, ദേശീയ തലത്തിലെ കാര്യമാണോ എന്ന് എനിക്കറിയില്ല എന്നും പക്ഷേ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു എന്നും തിവാരി പറഞ്ഞു . കോൺഗ്രസ് ഒരിക്കലും ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം പ്രീതിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. പാർട്ടി ഇപ്പോൾ ആത്മപരിശോധനയുടെ ഘട്ടത്തിലാണ്- തിവാരി പറഞ്ഞു.