ചെന്നൈയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെയെണ്ണം 17 ആയി

single-img
30 June 2014

download (17)ചെന്നൈയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെയെണ്ണം 17 ആയി. അതേസമയം തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് തിങ്കളാഴ്ച രാവിലെ ഒരു സ്ത്രീയെ രക്ഷപെടുത്തി. 40 ഓളം മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ സ്ത്രീയെ ജീവനോടെ കണ്ടെത്തിയത്.

 

 

തകര്‍ന്ന 11 നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആരെങ്കിലും ജീവനോടെ ഉണ്ടാകാമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍.ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതിനിടെ കെട്ടിടം ഉടമ അടക്കം ആറുപേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.