വീണ്ടും ഇന്നസെൻറ്: ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗം രാജി തള്ളി

single-img
30 June 2014

innoctകൊച്ചി: ‘അമ്മ’യുടെ പ്രസിഡന്റായി ഇന്നസെന്റിനെ വീണ്ടും തിരഞ്ഞെടുത്തു. ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ പോകുകയാണെന്ന് ഇന്നസെന്റ് തന്നെയാണ് ശനിയാഴ്ച കോട്ടയത്ത് പ്രഖ്യാപിച്ചത്. ഔദ്യോഗികമായി രാജിക്കത്ത് കൈമാറുകയും ചെയ്തു. പക്ഷേ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് ഇന്നസെന്റിന്റെ രാജി തള്ളികയാണുണ്ടായത്. ഞായറാഴ്ച ജനറല്‍ബോഡി യോഗത്തില്‍ ഇന്നസെന്റ് ഒരു തവണ കൂടി അഭ്യര്‍ഥിച്ചു നോക്കി. പക്ഷേ ‘അമ്മ’ സമ്മതിച്ചില്ല.

തീരുമാനം ഇന്നസെന്റ് അംഗീകരിച്ചതോടെ ജനറല്‍ബോഡിയില്‍ പങ്കെടുത്തവരുടെ ആശംസകളായി. ചേര്‍ത്തുപിടിച്ച് ആദ്യം അഭിനന്ദനം അറിയിച്ചത് മമ്മൂട്ടിയാണ്. വീണ്ടും ഇന്നസെന്റ്-മോഹന്‍ലാല്‍-ഇടവേള ബാബു കൂട്ടുകെട്ട് ഒരു വര്‍ഷം കൂടി ‘അമ്മ’യെ നയിക്കും.