അമ്മയുടെ പ്രസിഡന്റായി സ്ഥാനത്ത് ഇന്നസെന്റ് തുടരും

single-img
29 June 2014

download (5)അമ്മയുടെ പ്രസിഡന്റായി സ്ഥാനത്ത് ഇന്നസെന്റ് തുടരും. എക്സിക്യൂട്ടീവ് യോഗത്തിൽ ഇന്നസെന്റ് രാജി സന്നദ്ധത അറിയിച്ചെങ്കിലും അത് വേണ്ടെന്നായിരുന്നു അംഗങ്ങളുടെ അഭിപ്രായം. തുടർന്ന് ഉച്ചയ്ക്കു ശേഷം ജനറൽ ബോഡി യോഗം ചേർന്ന് രാജിക്കാര്യം ചർച്ച ചെയ്തു. എന്നാൽ അടുത്ത വർഷം ജൂൺ വരെ കാലാവധിയുള്ളതിനാൽ ഇന്നസെന്റ് തുടരട്ടെയെന്ന് ജനറൽ ബോഡി അംഗങ്ങൾ നിലപാടെടുക്കുകയായിരുന്നു.