കത്തിയ കാറിനകത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി

single-img
27 June 2014

fsg-crime-scene-response-unit-01വെമ്പായത്തെ അന്താരാഷ്ട്ര നീന്തല്‍കുളത്തിനുസമീപം കത്തിയ കാറിനകത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി.   നീന്തല്‍കുളത്തിനുസമീപം താമസിക്കുന്ന മോനിഷ് ഭവനില്‍ മോഹനന്റെ (35) മൃതദേഹമാണ് കത്തിയ നിലയില്‍ കാറില്‍ നിന്നും കണ്ടെത്തിയത്. പൂര്‍ണമായും കത്തിയ കാറില്‍ അസ്ഥികള്‍ മാത്രമാണ് അവശേഷിച്ചിട്ടുള്ളത്.   പുലര്‍ച്ചെ രണ്ടുമണിയോടെ ആശുപത്രിലേക്കെന്നുപറഞ്ഞ് പോയതാണെന്ന് വീട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.