അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്ടർ അഴിമതി: മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ബംഗാൾ ഗവർണറുമായ എം.കെ.നാരായണനെ സി.ബി.ഐ ചോദ്യം ചെയ്തു

single-img
27 June 2014

download (1)അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്ടറുകൾ വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ബംഗാൾ ഗവർണറുമായ എം.കെ.നാരായണനെ സി.ബി.ഐ ചോദ്യം ചെയ്തു.
ഇവരെ ചോദ്യം ചെയ്യുന്നതിന് നിയമതടസമില്ലെന്ന് അറ്റോർണി ജനറൽ സി.ബി.ഐയ്ക്ക് നിയമോപദേശം നൽകിയിരുന്നു.

 

 

ഹെലികോപ്ടറിലെ സൗകര്യങ്ങൾ സംബന്ധിച്ച് വിട്ടുവീഴ്ച ചെയ്യുന്നത് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ ഇവർ പങ്കെടുത്തിരുന്നു. തുടർന്നാണ് ഇരുവരെയും സി.ബി.ഐ സാക്ഷികളാക്കിയത്. കേസിൽ നാരായണനും എസ്.പി.ജി മുൻ മേധാവിയും ഗോവ ഗവർണറുമായ ബി.വി.വാഞ്ചുവും സാക്ഷികളാണ്.

 

ഇറ്റലിയിലെ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കന്പനിയിൽ നിന്ന് 12 അത്യാധുനിക കോപ്ടറുകൾ വാങ്ങാൻ 3600 കോടി രൂപയുടെ കരാറുണ്ടാക്കിയതിൽ 360 കോടിയുടെ അഴിമതി നടത്തിയെന്നാണ് കേസ്. ഇതേതുടർന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ.ആന്റണിയാണ് സി.ബി.​ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.